
വിഷബാധയെന്നാണ് അധികൃതര്‍ ആദ്യം സംശയിച്ചത്. പോസ്ററ് മോര്‍ട്ടം റിപ്പോര്‍ട്ടുകളാകട്ടെ നൂഡില്‍സ് മലിനമല്ലെന്ന സ്ഥിരീകരണമാണ് നല്‍കിയത്. എന്നിട്ടും കുട്ടി മരിക്കാനുണ്ടായ കാരണം ഉണങ്ങിയ നൂഡില്‍സ് കുടലിലെത്തിയപ്പോള്‍ വീര്‍ത്തതു മൂലമുണ്ടായ കുടല്‍ തടസവും കടുത്ത നിര്‍ജലീകരണവുമായിരുന്നു.
അസംസ്കൃത നൂഡില്‍സ് ഇന്‍സ്ററന്‍റ് ആയതിനാല്‍, മുന്‍കൂട്ടി പാകം ചെയ്തതാണെന്ന വിശ്വാസം മൂലം അസംസ്കൃതമായി തന്നെ കഴിക്കുക എന്നത് അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചു വരുന്ന പ്രവണതയാണ്. നിരുപദ്രവകരമായ ലഘുഭക്ഷണമായി കരുതുന്ന ഭക്ഷണം എത്രമേല്‍ ഗുരുതരമായ സങ്കീര്‍ണതകളിലേയ്ക്കാണ് മനുഷ്യ ജീവനെ അമ്മാനമാടുന്നതെന്നതിനു തെളിവാണ് കെയ്റോയിലെ പതിമൂന്നുകാരനായ നൂഡില്‍സ് പ്രേമിയുടെ മരണം വെളിച്ചം വീശുന്നത്.

Comments: